കർണാടകയിൽ നക്സൽ നേതാവ് കീഴടങ്ങി
Feb 1, 2025, 18:50 IST


ബംഗളൂരു: കർണാടക ഇനി നക്സൽ വിമുക്ത സംസ്ഥാനമാകും. സംസ്ഥാനത്തെ അവസാനത്തെ നക്സൽ നേതാവായ കൊത്തെഹൊണ്ട രവി കീഴടങ്ങി. വിവിധ കേസുകളിൽ പ്രതിയായ ഇയാൾ ഒളിവിലായിരുന്നു. ശൃംഗേരിക്കടുത്തുള്ള നെമ്മാർ വനമേഖലയിൽ നിന്നാണ് രവി പൊലീസിന് മുമ്പാകെ കീഴടങ്ങിയത്.
നേരത്തേ പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് ദളങ്ങളിൽ നിന്ന് അഭിപ്രായഭിന്നതകൾ മൂലം വിട്ട് പോയ നേതാവാണ് രവി. ദീർഘകാലമായി ഒളിവിലായിരുന്ന തൊമ്പാട്ട് ലക്ഷ്മിയെന്ന നക്സൽ അനുഭാവിയും നാളെ കീഴടങ്ങും. ചിക്മഗളുരു പൊലീസിന് മുമ്പാകെ നാളെ കീഴടങ്ങാമെന്ന് അവർ അറിയിച്ചതായി പൊലീസ് വ്യക്തമാക്കി.