മഹാ കുംഭമേളയിലെത്തി ത്രിവേണി സം​ഗമത്തിൽ സ്നാനം ചെയ്ത് നരേന്ദ്ര മോദി

Narendra Modi reach Maha Kumbh Mela
Narendra Modi reach Maha Kumbh Mela

ലഖ്നൗ: മഹാ കുംഭമേളയിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന് ഒപ്പമാണ് പ്രധാനമന്ത്രി പ്രയാഗ്‌രാജിലെത്തിയത്. ത്രിവേണി സം​ഗമത്തിൽ സ്നാനം നടത്തുകയും ചെയ്തു.

ലഖ്നൗ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും മറ്റ് ഉദ്യോ​ഗസ്ഥരും ചേർന്നാണ് സ്വീകരിച്ചത്. ഗം​ഗാ നദിയിലൂടെ മോദി ബോട്ട് സവാരി ചെയ്ത ശേഷം മന്ത്രങ്ങൾ ഉരുവിട്ട് ത്രിവേണി സം​ഗമത്തിൽ സ്നാനം ചെയ്തു. മോദിയുടെ സന്ദ​ർശനം കണക്കിലെടുത്ത് വലിയ സുരക്ഷയാണ് പ്രയാഗ്‌രാജിൽ ഏർപ്പെടുത്തിയിട്ടുളളത്. തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതൽ മുതിർന്ന ഉദ്യോ​ഗസ്ഥരെ വിവിധയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.

ജനുവരി 23 ന് ആരംഭിച്ച മഹാ കുംഭമേള ഫെബ്രുവരി 26 മഹാശിവരാത്രി ദിവസം വരെ തുടരും. മോദിയെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങും കുംഭമേളയിലെത്തി സ്നാനം ചെയ്തിരുന്നു. 

Tags