ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

modi

ഇറാന് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട മസൂദ് പെസെഷ്കിയാന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. ഇരു രാജ്യങ്ങളുടെയും ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കാമെന്ന് മോദി, പെസെഷ്കിയാനെ അഭിനന്ദിച്ചുകൊണ്ടുള്ള സന്ദേശത്തിൽ പറഞ്ഞു.

ജൂൺ 28 ന് നടന്ന ആദ്യഘട്ട  വോട്ടെടുപ്പിൽ ഇറാനിൽ ഒരു സ്ഥാനാർഥിക്കും ജയത്തിനാവശ്യമായ 50% വോട്ടു കിട്ടിയിരുന്നില്ല.  തുടർന്നാണ് ഇന്നലെ വീണ്ടും വോട്ടെടുപ്പ് നടത്തിയത്. പ്രസിഡന്‍റ് ഇബ്രാഹിം റയ്സി കഴിഞ്ഞമാസം ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഇറാനിൽ ഇടക്കാല തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Tags