ദലൈലാമയുടെ 90-ാം ജന്മദിനത്തിൽ അശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Prime Minister Narendra Modi wishes the Dalai Lama on his 90th birthday
Prime Minister Narendra Modi wishes the Dalai Lama on his 90th birthday

ടിബറ്റൻ ആത്മീയ നേതാവും 14-ാമത് ദലൈലാമയുടെ 90-ാം ജന്മദിനത്തിൽ അശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. “സ്നേഹം, കാരുണ്യം, ക്ഷമ, ധാർമ്മിക അച്ചടക്കം” എന്നിവയുടെ പ്രതീകമാണ് ദലൈലാമ എന്നും മോദി വിശേഷിപ്പിച്ചു. കൂടാതെ അദ്ദേഹത്തിന്റെ ആരോഗ്യത്തിനായും ദീർഘായുസ്സിനും മോദിയുടെ പ്രാർത്ഥനകളും ഉൾപ്പെടുത്തി. അതേസമയം ഷിംലയ്ക്കടുത്തുള്ള ദോർജിഡാക് ആശ്രമത്തിൽ പ്രവാസത്തിൽ കഴിയുന്ന ടിബറ്റൻ ബുദ്ധ സന്യാസിമാർ അദ്ദേഹത്തിന്റെ 90-ാം ജന്മദിനം ആഘോഷിക്കുന്നതിനായി പ്രത്യേക പ്രാർത്ഥനകൾ നടത്തി.

tRootC1469263">

കൂടാതെ അദ്ദേഹത്തിന്റെ ജന്മദിനാഘോഷത്തിൽ ബിജെപിയുടെ വിജയ് ജോളി, ജെഡിയുവിന്റെ രാജീവ് രഞ്ജൻ സിംഗ് എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ പങ്കെടുത്തു. ടിബറ്റുകാർക്കിടയിൽ ഗ്യാൽവ റിൻപോച്ചെ എന്നറിയപ്പെടുന്ന പതിനാലാമത്തെ ദലൈലാമ അവരുടെ പരമോന്നത ആത്മീയ നേതാവും ടിബറ്റിന്റെ തലവനുമാണ്. 1935 ജൂലൈ 6 ന് വടക്കുകിഴക്കൻ ടിബറ്റിലെ തക്സ്റ്റർ എന്ന ചെറിയ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. രണ്ട് വയസ്സുള്ളപ്പോഴാണ് അദ്ദേഹം പതിമൂന്നാം ദലൈലാമയുടെ പുനർജന്മമായി അംഗീകരിക്കപ്പെട്ടത്.

Tags