ഡല്‍ഹി നരേലയില്‍ പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപിടുത്തം
fire

രാജ്യതലസ്ഥാനത്തെ നടുക്കിയ മുണ്ട്ക തീപിടുത്തത്തിന് പിന്നാലെ നരേലയില്‍ തീപിടുത്തം. പ്ലാസ്റ്റിക്ക് ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്.അഗ്നിശമനസേനയുടെ 15 യൂണിറ്റ് സ്ഥലത്ത് എത്തിയിട്ടുണ്ട്. പൊലീസും ആംബുലന്‍സും സ്ഥലത്തുണ്ട്. ഫാക്ടറിക്കുള്ളില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്നതില്‍ വ്യക്തതയില്ല.

അതേസമയം മുണ്ട്കാ തീപിടുത്തത്തില്‍ മരിച്ച എഴ് പേരെ തിരിച്ചറിഞ്ഞു. ഏഴുപേരും മുണ്ട്കാ സ്വദേശികളാണ്. മൃതദേഹങ്ങള്‍ പലതും കത്തിയെരിഞ്ഞതാണ് തിരിച്ചറിയുന്നതിനുള്ള ശ്രമത്തില്‍ വെല്ലുവിളിയാകുന്നത്. മറ്റുള്ളവരെ തിരിച്ചറിയാനായി ഡിഎന്‍എ പരിശോധന നടത്താനാണ് തീരുമാനം.

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. തീപിടുത്തം നടന്നിടത്ത് ഇന്ന് നടന്ന തെരച്ചിലില്‍ മൂന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തി. അതേസമയം സംഭവസ്ഥലം സന്ദര്‍ശിച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തീപിടുത്തത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു.

Share this story