‘മുസ്തഫാബാദ്’ ഇനി മുതൽ ‘കബീർധാം’ ; ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിന് പുതിയ പേര് നൽകി യോഗി ആദിത്യനാഥ്

yogi
yogi

ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിന് പുതിയ പേര് നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖിംപൂർ ഖേരി ജില്ലയിലെ മുസ്തഫാബാദ് ഗ്രാമത്തിനാണ് പേര് മാറ്റി നൽകിയത്. ‘മുസ്തഫാബാദ്’ ഇനി മുതൽ ‘കബീർധാം’ എന്ന പേരിൽ അറിയപ്പെടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. മുസ്ലീം ജനസംഖ്യ ഇല്ലാത്ത ഒരു ഗ്രാമത്തിന് മുസ്തഫാബാദ് എന്ന പേര് നൽകിയതിൽ താൻ അത്ഭുതപ്പെട്ടുവെന്ന് പറഞ്ഞ അദ്ദേഹം ഗ്രാമത്തിന്റെ പേര് ‘കബീർധാം എന്ന് പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശം നൽകുകയും ചെയ്തു. സ്മൃതി മഹോത്സവ് മേള 2025 ൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പേര് മാറ്റനിർദേശം യോഗി ആദിത്യനാഥ് മുന്നോട്ടുവെച്ചത്.

tRootC1469263">

ഇതാദ്യമായല്ല യുപിയിൽ ബിജെപി സർക്കാർ സ്ഥലപ്പേരുകൾ മാറ്റുന്നത്. അയോധ്യക്കും പ്രയാഗ്രാജിനും യഥാർത്ഥ പേരുകൾ നൽകി, ഇപ്പോൾ കബീർധാമിന് അതിന്റെ ശരിയായ പേര് നൽകി പുനരുജ്ജീവിപ്പിക്കുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഗ്രാമത്തിന്റെ പേര് മാറ്റുന്നതിന് ഔപചാരികമായി നിർദ്ദേശം നൽകുമെന്നും ആവശ്യമായ ഭരണപരമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags