നവജാത ശിശുവിനെ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ അറസ്‌റ്റില്‍

baby1
baby1

അയല്‍ക്കാരനായ വിനയ് റാവട്ട് രാവിലെ ടെറസിലേക്ക് കയറിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്

കൊൽക്കത്ത: നവജാത ശിശുവിനെ എറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ അറസ്‌റ്റില്‍. 22 കാരിയായ ബംഗാള്‍ സ്വദേശി ഝർണയാണ് അറസ്റ്റിലായത്‌.ഡിസംബർ അ‌ഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം . ജനിച്ച്‌ ഒരു മണിക്കൂർ തികയുന്നതിന് മുൻപാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയത്.

തന്റെ സഹോദരിയുടെ വീട്ടില്‍ വച്ചാണ് ഇവർ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പെണ്‍കുഞ്ഞാണെന്ന് മനസിലാക്കിയതോടെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. സമീപത്തെ ആളൊഴിഞ്ഞ പറമ്ബിലേക്കാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞതെങ്കിലും അയല്‍ക്കാരന്റെ ടെറസിനു മുകളിലേക്ക് വന്നുവീഴുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

tRootC1469263">

അയല്‍ക്കാരനായ വിനയ് റാവട്ട് രാവിലെ ടെറസിലേക്ക് കയറിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. ഉടൻതന്നെ ഇയാള്‍ പൊലീസിനെ വിവരം അറിയിച്ചു. പ്രദേശത്തെ വീടുകള്‍ തോറും പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ കണ്ടെത്തിയത്. പശ്ചിമ ബംഗാളിലെ പശ്ചിമ മേദിനിപൂരില്‍ നിന്നുള്ള ശങ്കർ സെൻ തൊട്ടടുത്ത വീട്ടില്‍ വാടകക്കാരനായി താമസിക്കുന്നുണ്ടെന്ന് അയല്‍ക്കാർ പൊലീസിനോട് പറഞ്ഞു.

അദ്ദേഹത്തിന്റെ സഹോദരഭാര്യയായ ഝർണ ഒരു മാസമായി അവിടെയുണ്ടെന്നും അവർ ഗർഭിണിയാണെന്നും അയല്‍ക്കാരൻ പറഞ്ഞത് അന്വേഷണത്തില്‍ നിർണായകമായി.സാമ്ബത്തികസ്ഥിതി ഇല്ലാത്തതിനാലാണ് വീട്ടില്‍ പ്രസവിച്ചതെന്നും ജനിച്ചപ്പോള്‍ ശ്വാസംതടസം പ്രകടിപ്പിച്ച കുഞ്ഞ് മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നെന്നും അവർ പൊലീസിനോട് പറഞ്ഞു. എന്നാല്‍ കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെ ഇത് കള്ളമാണെന്ന് തെളിയുകയായിരുന്നു. വീഴ്ചയിലുണ്ടിയ മാരകമായ പരിക്കുകളാണ് കുഞ്ഞിന്റെ മരണകാരണമെന്ന് റിപ്പോർട്ടില്‍ സ്ഥിരീകരിച്ചു.

രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെയാണ് കുഞ്ഞിനെ ജീവനോടെ വലിച്ചെറിഞ്ഞതാണെന്ന് പ്രതി സമ്മതിച്ചത്. ആണ്‍കുഞ്ഞിന് പകരം പെണ്‍കുഞ്ഞ് ജനിച്ചതിലെ നീരസത്തെത്തുടർന്നാണ് കൃത്യം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി

Tags