പാനിപൂരി കച്ചവടക്കാരന്റെ അക്കൗണ്ടില്‍ ഒരു വര്‍ഷം യുപിഐ ഇടപാടിലൂടെ മാത്രം എത്തിയത് 40 ലക്ഷത്തിലേറെ രൂപ ! ജിഎസ്ടി നോട്ടീസ് സോഷ്യല്‍മീഡിയയില്‍ വൈറല്‍
വരുമാന പരിധി കടന്നിട്ടും ജിഎസ്ടി രജിസ്‌ട്രേഷന്‍ നടത്താതെ കച്ചവടം നടത്തുന്നത് കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കച്ചവടക്കാരന് നോട്ടീസ് അയച്ചത്.
ഒരു പാനിപൂരി കച്ചവടക്കാരന് ലഭിച്ചതെന്ന പേരില്‍ ജിഎസ്ടി നോട്ടീസ് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കച്ചവടക്കാരന്റെ അക്കൗണ്ടില്‍ ഒരു വര്‍ഷം യുപിഐ ഇടപാടിലൂടെ മാത്രം എത്തിയത് 40 ലക്ഷത്തിലേറെ രൂപയാണെന്ന് നോട്ടീസില്‍ പറയുന്നു. വരുമാന പരിധി കടന്നിട്ടും ജിഎസ്ടി രജിസ്‌ട്രേഷന്‍ നടത്താതെ കച്ചവടം നടത്തുന്നത് കുറ്റകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കച്ചവടക്കാരന് നോട്ടീസ് അയച്ചത്.
2023-24 വര്‍ഷത്തില്‍ യുപിഐ ഇടപാടിലൂടെ മാത്രം കച്ചവടക്കാരന്റെ അക്കൌണ്ടിലെത്തിയത് 40,11,019 രൂപയാണെന്ന് നോട്ടീസില്‍ പറയുന്നു. കച്ചവടക്കാരനോട് നേരിട്ട് ഹാജരാവാനും രേഖകള്‍ ഹാജരാക്കാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തമിഴ്നാട് ചരക്ക് സേവന നികുതി നിയമത്തിലെയും സെന്‍ട്രല്‍ ജിഎസ്ടി നിയമത്തിലെയും വ്യവസ്ഥകള്‍ പ്രകാരമാണ് സമന്‍സ് അയച്ചിരിക്കുന്നത്. ഈ നോട്ടീസിന്റെ ആധികാരികത നിലവില്‍ വ്യക്തമല്ല. ജിഎസ്ടി വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ നിരവധി പേര്‍ കമന്റുകളുമായി എത്തി. കരിയര്‍ മാറ്റാന്‍ സമയമായെന്നാണ് ഒരു കമന്റ്.