മോദിക്ക് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാനായി ; പ്രശംസിച്ച് പുടിന്‍

putin

 പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. മോദിക്ക് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാനായെന്ന് പുടിന്‍ അഭിപ്രായപ്പെട്ടു. മൂന്നാം തവണയും അധികാരത്തില്‍ എത്തിയത് വലിയ നേട്ടമാണെന്ന് പുടിനോട് മോദി പറഞ്ഞു. 

തന്റെ മൂന്നാം സര്‍ക്കാര്‍ പരിഷ്‌ക്കരണ നടപടികള്‍ക്ക് ഊന്നല്‍ നല്‍കുമെന്നും നരേന്ദ്രമോദി വ്‌ളാദിമിര്‍ പുടിനെ അറിയിച്ചു. 

അതേസമയം, റഷ്യന്‍ സേനയുടെ കൂടെയുള്ള എല്ലാ ഇന്ത്യക്കാരെയും തിരിച്ചയയ്ക്കാന്‍ ധാരണയായി. നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശം വ്‌ളാദിമിര്‍ പുടിന്‍ അംഗീകരിച്ചു. ഇന്ത്യയില്‍ നിന്ന് സേനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തത് വന്‍ വിവാദത്തിന് ഇടയാക്കിയിരുന്നു

Tags