അച്ഛനെ കൂട്ടി വരണമെന്ന് ടീച്ചർ; നാടുവിട്ട് പ്ലസ് വൺ വിദ്യാ‍ർത്ഥി ഇനിയും കണ്ടെത്താനായില്ല
miising
 ഈ സമയം അതു വഴി വന്ന അധ്യാപികമാരെ ഓട്ടോ ഡ്രൈ‍വർമാർ വിവരം അറിയിച്ചു. സംസാരിച്ചപ്പോൾ ജോഷ്വയിൽ നിന്നും മദ്യത്തിൻറെ മണം വന്നതായി ടീച്ചറിന് സംശയം തോന്നി.

ഇടുക്കി : ഏലപ്പാറയിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാ‍ത്ഥിയെ 12 ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല. പള്ളിക്കുന്ന് സ്വദേശി വർഗീസിന്‍റെ മകനും ഏലപ്പാറ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാ‍ർത്ഥിയുമായ ജോഷ്വയെയാണ് കാണാതായത്

 ഓണാവധിക്ക് ശേഷം സ്ക്കൂൾ തുറന്ന പന്ത്രണ്ടാം തീയതി ക്ലാസിലേക്ക് പോയ ജോഷ്വ ഇതുവരെ വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. ഓണാഘോഷവുമായി ബന്ധപ്പെട്ട് സ്ക്കൂളിലെ വിദ്യാ‍ർത്ഥികൾ തമ്മിൽ രണ്ടാം തീയതി ഏലപ്പാറയിൽ വച്ച് സംഘർഷമുണ്ടായിരുന്നു.

 ഈ സമയം അതു വഴി വന്ന അധ്യാപികമാരെ ഓട്ടോ ഡ്രൈ‍വർമാർ വിവരം അറിയിച്ചു. സംസാരിച്ചപ്പോൾ ജോഷ്വയിൽ നിന്നും മദ്യത്തിൻറെ മണം വന്നതായി ടീച്ചറിന് സംശയം തോന്നി. ഇക്കാര്യം ക്ലാസ് ടീച്ചറോട് പറഞ്ഞു. സ്കൂൾ തുറന്ന ദിവസം ജോഷ്വയെ വിളിച്ച് ഇത് സംബന്ധിച്ച് അന്വേഷണം നടത്തി. അച്ഛനോട് അടുത്ത ദിവസം സ്ക്കൂളിൽ വരണമെന്നും അറിയിച്ചു.

അന്ന് വൈകുന്നേരമാണ് ജോഷ്വയെ കാണാതായത്. സ്ക്കൂളിൽ നിന്നും വീട്ടിലേക്ക് ബസിൽ വരുമ്പോൾ താൻ കുമളിയിലുളള ബന്ധു വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞതായി സുഹൃത്ത് അടുത്ത ദിവസമാണ് വീട്ടുകാരോട് പറഞ്ഞത്. ഇതനുസരിച്ച് നടത്തിയ പരിശോധനയിൽ കുമളി ചെയ്യു പോസ്റ്റ് കടന്ന് തമിഴ്നാട്ടിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടി.

Share this story