തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ മന്ത്രിസ്ഥാനം രാജിവച്ച് കിരോഡി ലാല്‍ മീന

kirodi meena

ജയ്പൂര്‍: രാജസ്ഥാനിലെ ഭജന്‍ ലാല്‍ ശര്‍മ മന്ത്രിസഭയില്‍ നിന്നും മന്ത്രി കിരോഡി ലാല്‍ മീന രാജിവെച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ ഉത്തരവാദിത്തത്തിലുള്ള ഏഴ് സീറ്റില്‍ ഏതെങ്കിലും ഒന്നില്‍ പരാജയം നേരിട്ടാല്‍ രാജിവെക്കുമെന്ന് കിരോഡി ലാല്‍ മീന പ്രഖ്യാപിച്ചിരുന്നു. ഈ സീറ്റുകളില്‍ ചിലതില്‍ പരാജയപ്പെട്ടതോടെയാണ് കിരോഡി ലാല്‍ മീന മന്ത്രി സ്ഥാനപ രാജിവച്ചത്. ജയ്പൂരില്‍ നടന്ന ഒരു പൊതുപ്രാര്‍ഥനാ യോഗത്തിനിടയിലായിരുന്നു മന്ത്രിയുടെ രാജിപ്രഖ്യാപനം.

കിഴക്കന്‍ രാജസ്ഥാനിലെ ദൗസ, ഭരത്പൂര്‍, കരൗലി ധോല്‍പൂര്‍, ആല്‍വാര്‍, തോംഗ്-സവായ് മോധോപൂര്‍, കോട്ട-ബുണ്ടി എന്നിവിടങ്ങളിലായിരുന്നു മീനയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ ദൗസ, ഭരത്പൂര്‍, കരൗലി ധോല്‍പൂര്‍, തോംഗ്-സവായ് മോധോപൂര്‍ എന്നിവിടങ്ങളില്‍ ബിജെപി പരാജയപ്പെട്ടു. ബി.ജെ.പിയുടെ കുത്തക മണ്ഡലങ്ങളില്‍ പോലും കോണ്‍ഗ്രസ് ആധിപത്യം പുലര്‍ത്തിയിരുന്നു.

കാര്‍ഷികം, ഗ്രാമ വികസനം അടക്കമുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത് കിരോഡി ലാല്‍ മീനയായിരുന്നു. പത്ത് ദിവസം മുന്‍പ് കിരോഡി ലാല്‍ മുഖ്യമന്ത്രിക്ക് രാജി സമര്‍പ്പിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Tags