ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ തുടര്‍ന്ന് മെറ്റയില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചു ; ആത്മഹത്യയ്ക്ക് ശ്രമിച്ച 25 കാരനെ രക്ഷിച്ച് പൊലീസ്
ഉത്തര്‍പ്രദേശ് പൊലീസും മെറ്റയും തമ്മിലുള്ള ഏകോപന സംവിധാനം നിലവിലുണ്ട്. ഇതിലൂടെയാണ് 25കാരന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്.
ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ തുടര്‍ന്ന് മെറ്റയില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ 25കാരന്റെ ജീവന്‍ രക്ഷിച്ച് മീററ്റ് പൊലീസ്. അലേര്‍ട്ട് ലഭിച്ച് എട്ട് മിനിറ്റിനുള്ളില്‍ പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് 25കാരന്റെ ജീവന്‍ രക്ഷിക്കാന്‍ പൊലീസ് കഴിഞ്ഞത്.
ഉത്തര്‍പ്രദേശ് പൊലീസും മെറ്റയും തമ്മിലുള്ള ഏകോപന സംവിധാനം നിലവിലുണ്ട്. ഇതിലൂടെയാണ് 25കാരന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്.
ജൂണ്‍ 7 ന് വെളുത്ത നിറമുള്ള ഒരു ദ്രാവകം കുടിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ യുവാവ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. അബ് തും ഖുഷ് റെഹ്ന അപ്നി ലൈഫ് മേം (ഇനി നീ നിന്റെ ജീവിതത്തില്‍ സന്തുഷ്ടനായിരിക്കുക) എന്ന സന്ദേശമാണ് വീഡിയോയുടെ താഴെ ഉണ്ടായിരുന്നതെന്നും പൊലീസ് പുറത്തിറക്കിയ സന്ദേശത്തില്‍ പറഞ്ഞു. മീററ്റിലെ സര്‍ദാന പ്രദേശത്തെ താമസക്കാരനാണ് യുവാവ്.
യുവാവിന്റെ പോസ്റ്റ് സംബന്ധിച്ച് പൊലീസ് ആസ്ഥാനത്തെ സോഷ്യല്‍ മീഡിയ സെന്ററിലേക്ക് വൈകുന്നേരം 6.53 ന് മെറ്റയുടെ മുന്നറിയിപ്പ് ലഭിക്കുകയായിരുന്നു. ഡയറക്ടര്‍ ജനറലിന്റെ നിര്‍ദ്ദേശപ്രകാരം ലഭ്യമായ മൊബൈല്‍ നമ്പറും ലൊക്കേഷന്‍ വിശദാംശങ്ങളും അടിസ്ഥാനമാക്കി കേന്ദ്രം ഉടന്‍ തന്നെ മീററ്റ് പൊലീസിനെ വിവരം അറിയിച്ചു. സീനിയര്‍ പൊലീസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ സര്‍ധന പൊലീസ് യുവാവിന്റെ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ യുവാവിന്റെ നില ഗുരുതരമായിരുന്നുവെന്നും സംശയാസ്പദമായ ഒരു ദ്രാവക പദാര്‍ത്ഥം അടങ്ങിയ ഒരു കുപ്പിയും സമീപത്ത് നിന്ന് കണ്ടെത്തിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുടുംബാംഗങ്ങളുടെ സഹായത്തോടെ പൊലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ അടുത്തുള്ള ഒരു ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു.
പ്രണയബന്ധം അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് താന്‍ സമ്മര്‍ദ്ദത്തിലും വിഷാദത്തിലുമായിരുന്നുവെന്നും ഇതാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും യുവാവ് പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. യുവാവിനും കുടുംബാംഗങ്ങള്‍ക്കും കൗണ്‍സിലിംഗ് നല്‍കുകയും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
.jpg)

