മന്‍ കി ബാത്ത് പരിപാടി ഇന്ന് പുനരാരംഭിക്കും

modi

പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് പരിപാടി ഇന്ന് പുനരാരംഭിക്കും. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ മന്‍കിബാദ് പരിപാടിയാണ് ഇന്ന്. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തിന്റെ 111ാംമത് എപ്പിസോഡ് ആണ് ഇന്നത്തേത്.
ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ ബിജെപി നേതാക്കള്‍ മന്‍ കി ബാത്ത് പരിപാടി കേള്‍ക്കും. കര്‍ണാടക യൂണിയന്‍ ഓഡിറ്റോറിയത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ, വീരേന്ദ്ര സച്ച്‌ദേവ, ബന്‍സുരി സ്വരാജ് എന്നിവര്‍ പരിപാടി കേള്‍ക്കും. ആകാശവാണിയുടെ 500ലധികം പ്രക്ഷേപണ കേന്ദ്രങ്ങളാണ് മന്‍ കി ബാത്തിന്റെ പ്രക്ഷേപണം നടത്തുന്നത്.

അതേസമയം നാല് മാസത്തെ ഇടവേളക്ക് ശേഷമാണ് മന്‍ കി ബാത്ത് പുനരാരംഭിക്കുന്നത്. ഫെബ്രുവരി 25നാണ് മന്‍ കി ബാത്ത് അവസാനമായി സംപ്രേഷണം ചെയ്തത്. ഇതിന് ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് നിര്‍ത്തിവെച്ചിരുന്നു. 2014 ഒക്ടോബര്‍ 3നാണ് മന്‍ കി ബാത്ത് പരിപാടി ആരംഭിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് മന്‍ കി ബാത്ത് വീണ്ടും ആരംഭിക്കുന്ന കാര്യം എക്‌സിലൂടെ അറിയിച്ചത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags