മന്നത്തിന്റെ ഉടമസ്ഥത സ്വന്തമാക്കിയപ്പോൾ ഷാരൂഖ് ഖാനിൽ നിന്ന് ഈടാക്കിയ കൂടുതൽ ഫീസ് തിരിച്ച് നൽകാൻ മഹാരാഷ്ട്ര സർക്കാർ

sharukh khan
sharukh khan

മുംബൈ: ഷാരൂഖ് ഖാന് മഹാരാഷ്ട്ര സർക്കാർ ഒമ്പത് കോടി തിരിച്ചു നൽകും. നടന്റെ മുംബൈയിലുളള വസതിയായ മന്നത്തിന്റെ ഉടമസ്ഥത സ്വന്തമാക്കിയപ്പോൾ നടനിൽ നിന്ന് കൂടുതൽ ഫീസ് ഈടാക്കിയിരുന്നു. ഈ തുക തിരിച്ച് നൽകാനാണ് സർക്കാർ തീരുമാനം.

ഷാരൂഖ് ഖാനും ഭാര്യ ​ഗൗരിയും ലീസിനെടുത്ത മന്നത്ത് ബം​ഗ്ലാവ് 2019ൽ ആണ് സ്വന്തം ഉടമസ്ഥതയിലേക്ക് നടൻ മാറ്റിയത്. അപ്പോൾ 25 കോടി രൂപ ഫീസായി സർക്കാരിലേക്ക് അടച്ചിരുന്നു. എന്നാൽ അന്ന് ഷാരൂഖ് ഖാൻ അധിക ഫീസ് നൽകിയെന്ന് റസിഡന്റ് സബർബൻ കളക്ടർ സതീശ് ബാ​ഗൽ പറഞ്ഞതാണ് വഴിത്തിരിവായത്. പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് നടൻ പരാതി നൽകുകയും ചെയ്തിരുന്നു.

മുമ്പും ഷാരൂഖ് ഖാന്റെ ആഡം‍ബര വസതികൾ വാർത്തകളിൽ ഇടം നേടിയിരുന്നു. ന‌ടന്റെ ലണ്ടനിലെ വസതി ഇതിനോടകം ആളുകളുടെ മനംകവർന്നിട്ടുണ്ട്. ലണ്ടനിലെ അതിസമ്പന്നരടക്കം താമസിക്കുന്ന പാർക്ക് ലൈനിലാണ് ഈ വസതി നിലകൊളളുന്നത്. മാഞ്ചസ്റ്റർ ഈവനിങ് ന്യൂസിന്റെ 2009 ലെ റിപ്പോർട്ട് പ്രകാരം 20 മില്യൺ പൗണ്ടാണ് (ഇന്നത്തെ 214 കോടി രൂപ) ലണ്ടനിലെ ഈ വീടിന്റെ വില.

Tags