മഹാകുംഭമേള: മൂന്നാമത്തെ അമൃത സ്നാനം ഇന്ന്

Mahakumbh Mela: Third Amrita Snanam today
Mahakumbh Mela: Third Amrita Snanam today

മഹാകുംഭമേളയിലെ മൂന്നാമത്തെ അമൃത സ്നാനം ഇന്ന്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പിഴവില്ലാതെ  ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് അധികൃതർക്ക് കർശന നിർദേശം നൽകി . പ്രയാഗ് രാജിൽ കർശന പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രണ്ട് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി പ്രയാഗ് രാജിലേക്ക് അയച്ചു. 10 കോടിയോളം വിശ്വാസികൾ ഇന്ന് മഹാ കുംഭമേളയിൽ എത്തും എന്നാണ് കണക്കാക്കുന്നത്.

അതിനിടെ കുംഭമേള വിഷയത്തിൽ അഭിഭാഷകനായ വിശാൽ തിവാരി സമർപ്പിച്ച പൊതു താൽപര്യ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കുംഭമേളയിൽ ഉണ്ടായ അപകടത്തിൽ 30 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ അപകടത്തിന്‍റെ വ്യാപ്തിയും മരണസംഖ്യയും യുപി സർക്കാർ മറച്ചു വയ്ക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.

കുംഭമേളയില്‍ തിക്കിലും തിരക്കിലും 30 പേര്‍ മരിച്ചതായും യുപി സര്‍ക്കാരിന്റെ 60 പേര്‍ക്ക് പരിക്കേറ്റതായുമാണ് സർക്കാർ പറഞ്ഞത്. മൗനി അമാവാസി ദിനത്തിലെ സ്‌നാനത്തിനായി വന്‍ ജനാവലി എത്തിയതോടെ ബാരിക്കേഡുകള്‍ തകര്‍ന്നതാണ് ദുരന്ത കാരണം. പുലര്‍ച്ചെ ഒരു മണിയോടെയുണ്ടായ ദുരന്തത്തില്‍ മരണ വിവരങ്ങള്‍ പുറത്തുവിടാത്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷം രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. യുപി ഭരണകൂടം വിഐപികള്‍ക്ക് സുരക്ഷ ഒരുക്കാനുളള തിരക്കിലാണെന്നും സാധാരണക്കാരെ ശ്രദ്ധിക്കുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

Tags