മഹാ കുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിച്ച സംഭവം ; ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണ ചുമതല ഏറ്റെടുത്തു


പ്രയാഗ്രാജ്: മഹാ കുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ രൂപീകരിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. കമ്മീഷന്‍ അംഗങ്ങള്‍ വ്യാഴാഴ്ച ലഖ്നൗവിലെ ജന്‍പഥിലുള്ള ഓഫീസിലെത്തി അന്വേഷണത്തിന്റെ ചുമതല ഏറ്റെടുത്തു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. റിട്ട. ജസ്റ്റിസ് ഹര്‍ഷ് കുമാര്‍ ചെയര്‍മാനായ സമിതിയില്‍ റിട്ട. ഐഎഎസ് ഡി.കെ. സിംഗ്, റിട്ട. ഐപിഎസ് വി.കെ. ഗുപ്ത എന്നിവരാണ് അംഗങ്ങള്‍. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു മാസം സമയമുണ്ടെങ്കിലും അത് എത്രയും വേഗം അവസാനിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് (റിട്ട.) ഹര്‍ഷ് കുമാര്‍ പറഞ്ഞു.