പങ്കാളിയുടെ സമ്മതമില്ലാതെ മതം മാറ്റുന്നത് അക്രമവും മാനസികമായ ക്രൂരതയുമാണ് : മദ്രാസ് ഹൈക്കോടതി


ചെന്നൈ: പങ്കാളിയുടെ സമ്മതമില്ലാതെ മതം മാറ്റത്തിന് വിധേയമാക്കുന്നത് അക്രമവും മാനസികമായ ക്രൂരതയുമാണെന്ന് മദ്രാസ് ഹൈക്കോടതി. രണ്ട് വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവര്‍ വിവാഹം കഴിക്കുമ്പോള്‍ ഒരാളുടെ മതത്തിലേക്ക് പങ്കാളിയെ മാറ്റുന്നത് ഭരണഘടനാവിരുദ്ധമാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എന്‍ സേഷസായി, ജസ്റ്റിസ് എല്‍ വിക്ടോറിയ ഗൗരി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.
ഇത്തരത്തില്‍ മതം മാറ്റുന്നത് ഭരണഘടനയുടെ 21-ാം വകുപ്പ് അനുവദിക്കുന്ന ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 25ാം വകുപ്പ് നല്കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
‘സ്നേഹത്തോടും വാത്സല്യത്തോടെയും ആരംഭിച്ച ഒരു ദാമ്പത്യം. എന്നാല്‍ സ്നേഹനിധിയായ ഭര്‍ത്താവ് ഹിന്ദു മതത്തിലുള്ള ഭാര്യയെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു. ദേവിയെന്ന പേര് സലീമയെന്നാക്കുന്നു. ജനിച്ച മുതല്‍ അവര്‍ വിശ്വസിച്ച മതത്തെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കുന്നു. മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നു. ഇത് ക്രൂരതയാണ്. നിര്‍ബന്ധിത പരിവര്‍ത്തനം അക്രമമാണ്’, കോടതി പറഞ്ഞു.
Tags

നഷ്ടമായെന്ന് കരുതിയ ജീവിതം മനോജിന് ഇനി കൈയ്യെത്തിപ്പിടിക്കാം;അപകടത്തിൽ അറ്റുപോയ വലതുകൈപ്പത്തി തുന്നിച്ചേർത്ത് ആസ്റ്റർ മെഡ്സിറ്റി
നിമിഷനേരം കൊണ്ടാണ് അങ്കമാലി സ്വദേശിയായ മനോജിന്റെ (50) ജീവിതം മാറിമറിഞ്ഞത്. ലോഹത്തകിടുകൾ മുറിക്കുന്ന യന്ത്രത്തിനുള്ളിൽ അപ്രതീക്ഷിതമായി കൈ കുടുങ്ങിയത് മാത്രം ഓർമയുണ്ട്. തൊട്ടടുത്ത നിമിഷം കൈ അതിവേഗം പിൻ