തെലങ്കാനയിൽ ‘ഹോസ്റ്റൽ കാന്റീനിലെ വിദ്യാർത്ഥികൾക്കുള്ള കറിയിൽ ജീവനുള്ള എലി’

'Live rat in curry for students in hostel canteen' in Telangana

സുൽത്താൻപൂർ :ഹോസ്റ്റൽ കാന്റീനിലെ വിദ്യാർത്ഥികൾക്കുള്ള ചട്ണിയിൽ ജീവനുള്ള എലിയെ കണ്ടെത്തി.  തെലങ്കാനയിലെ എഞ്ചിനീയറിങ് കോളജ് ഹോസ്റ്റലിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ചട്ണിയിൽ ഏലി ഇഴയുന്ന വീഡിയോ വിദ്യാർത്ഥികൾ തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ജെഎൻടിയു എച്ച് യൂണിവേഴ്സിറ്റിയിലെ സുൽത്താൻപൂരിലുള്ള കോളേജ് ഹോസ്റ്റലിലാണ് സംഭവം.


എക്‌സ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽ ഈ വീഡിയോ ഇപ്പോൾ വൈറലാകുന്നുണ്ട്. കോളജ് ഹോസ്റ്റലിൽ എന്ത് സുരക്ഷിതത്വമാണ് കുട്ടികൾക്ക് കൊടുക്കുന്നത് എന്നാണ് ഒട്ടുമിക്ക എല്ലാവരും ചോദിക്കുന്നത്. രൂക്ഷ വിമർശനമാണ് ഹോസ്റ്റൽ കാന്റീനിനെതിരെ ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നുണ്ട്.
 

Tags