കുല്‍ഗാം ഏറ്റമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു, നാല് ഭീകരരെ വധിച്ചു

Terrorist attacks

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരുമായുണ്ടായ എറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. തിരിച്ചടിച്ച സൈന്യം നാല് ഭീകരരെ വധിച്ചു. ഇനിയും നാല് ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് കരുതുന്നത്.

കുല്‍ഗാമിലെ മോഡെര്‍ഗം, ഫ്രിസല്‍ പ്രദേശങ്ങളിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. രണ്ടിടങ്ങളില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്ന് പ്രദേശത്ത് സൈന്യം നടത്തിയ തിരച്ചിലിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മോഡെര്‍ഗം പ്രദേശത്തു കനത്ത ഏറ്റുമുട്ടലാണുണ്ടായത്. ഏറ്റുമുട്ടലിനിടെ വെടിയേറ്റ സൈനികന്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഫ്രിസല്‍ മേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ച് നടന്ന പരിശോധനയില്‍ നാല് ഭീകരരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവിടെയും ഒരു സൈനികന്‍ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചു. 

Tags