മഹാകുംഭ മേളയിൽ പങ്കെടുക്കാൻ ഭൂട്ടാൻ രാജാവെത്തി

The King of Bhutan came to participate in the Mahakumbha Mela
The King of Bhutan came to participate in the Mahakumbha Mela

ലഖ്നൗ : മഹാകുംഭമേളയിൽ പങ്കെടുക്കാനായി ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്‌ചുക്ക് എത്തി. ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജാവിനെ ഊഷ്മളമായി സ്വീകരിച്ചു. 

മുഖ്യമന്ത്രി രാജാവിന് പൂച്ചെണ്ട് നൽകിയാണ് സ്വീകരിച്ചത്. ഭൂട്ടാൻ രാജാവ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ആശംസകൾ നേർന്നു. ഇന്ത്യൻ പാരമ്പര്യത്തിന് അനുസൃതമായി, കലാകാരന്മാർ സാംസ്കാരിക പരിപാടികളോടെ രാജാവിനെ സ്വീകരിച്ചു.

ചൊവ്വാഴ്ച, ഭൂട്ടാൻ രാജാവ് പ്രയാ​ഗ് രാജ് മഹാകുംഭം സന്ദർശിക്കും.  ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്യുകയും പുണ്യസ്ഥലത്ത് ദർശനവും പൂജയും നടത്തുകയും ചെയ്യും. മേയർ സുഷമ ഖാർക്‌വാൾ, പ്രിൻസിപ്പൽ സെക്രട്ടറി (ആഭ്യന്തരം) സഞ്ജയ് പ്രസാദ്, ഡിജിപി പ്രശാന്ത് കുമാർ, ലഖ്‌നൗ ജില്ലാ മജിസ്‌ട്രേറ്റ് വിശാഖ് ജി എന്നിവരും രാജാവിനെ സ്വീകരിക്കാനെത്തി. 

Tags