യമുനയിലെ മലിനജലം കെജ്രിവാള്‍ കുടിക്കണം'; വെല്ലുവിളിച്ച് രാഹുല്‍ഗാന്ധി

rahul gandhi
rahul gandhi

'അഞ്ച് വര്‍ഷം മുന്‍പ് യമുനാനദിയില്‍ കുളിക്കുമെന്നും, യമുനയിലെ വെള്ളം കുടിക്കും എന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു. 

ഇന്‍ഡ്യ മുന്നണിയിലെ പ്രധാനിയും ആംആദ്മി പാര്‍ട്ടി നേതാവുമായ കെജ്രിവാളിനെ വീണ്ടും വിമര്‍ശിച്ച് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. അഞ്ച് വര്‍ഷം മുന്‍പേ യമുന ശുചീകരിക്കും എന്ന വാഗ്ദാനം പോലും കെജ്രിവാളിന് നിറവേറ്റാന്‍ സാധിച്ചില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. 'അഞ്ച് വര്‍ഷം മുന്‍പ് യമുനാനദിയില്‍ കുളിക്കുമെന്നും, യമുനയിലെ വെള്ളം കുടിക്കും എന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു. 

നാളിതുവരെ യമുനാനദിയുടെ പരിസരത്ത് പോലും താന്‍ കെജ്രിവാളിനെ കണ്ടിട്ടില്ല. ഇന്ന് ഞാന്‍ വെല്ലുവിളിക്കുകയാണ് അരവിന്ദ് കെജ്രിവാള്‍ യമുനാനദിയിലെ ആ മലിനജലം കുടിക്കണം. പൊതുജനങ്ങള്‍ക്ക് മലിനജലം കുടിക്കാന്‍ നല്‍കിയിട്ട് കോടികള്‍ മുടക്കി പണിത വസതിയില്‍ ഫില്‍റ്റേര്‍ഡ് വെള്ളം കുടിച്ചും, ആഡംബരജീവിതം നയിച്ചുമാണ് കെജ്രിവാള്‍ ജീവിക്കുന്നതെന്നും' രാഹുല്‍ഗാന്ധി കെജ്രിവാളിനെതിരെ തുറന്നടിച്ചു.

എഎപിയുടേത് കോര്‍പ്പറേറ്റ് സര്‍ക്കാരാണ്. കെജ്രിവാള്‍ നല്‍കുന്നതെല്ലാം പൊള്ളയായ വാഗ്ദാനങ്ങള്‍ എന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. ഇക്കാര്യത്തില്‍ കെജ്രിവാളും മോദിയും ഒരുപോലെ എന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

Tags