കത്വ ഭീകരാക്രമണം ; തിരിച്ചടിക്കാന്‍ സൈന്യം

army

അഞ്ച് സൈനികരുടെ വീരമൃത്യുവിടയാക്കിയ കത്വ ഭീകരാക്രമണത്തില്‍ തിരിച്ചടിക്കാനുറച്ച് സൈന്യം. ഭീകരവിരുദ്ധ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ പ്രത്യേക സംഘം മേഖലയിലെത്തി.
ഭീകരര്‍ക്കായി രാത്രി വൈകിയും കൊടുംവനത്തിലടക്കം തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കത്വ, ഉധംപൂര്‍ എന്നിവയ്ക്ക് പുറമേ സമീപ ജില്ലകളിലും തിരച്ചില്‍ പുരോഗമിക്കുന്നുണ്ട്. കരസേന, പൊലീസ്, സിആര്‍പിഎഫ് എന്നിവരടങ്ങുന്ന സംഘം മചേഡി, ബദ്‌നോട്, കിന്‍ഡ്!ലി, ലൊഹായ് മല്‍ഹര്‍ മേഖലകള്‍ അരിച്ചുപെറുക്കുകയാണ്. മിന്നലാക്രമണം വേണ്ടിവന്നാല്‍ അതിനായി കരസേനയുടെ പാരാ യൂണിറ്റിനെയും സജ്ജമാക്കി. കരമാര്‍ഗം നീങ്ങുന്ന ഭീകരവിരുദ്ധ സംഘത്തിന് ഹെലികോപ്ടറില്‍ നിന്നും ഡ്രോണുകളില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്നുണ്ട്.
മേഖലയില്‍ ഇപ്പോള്‍ നാല് ഭീകരസംഘങ്ങള്‍ സജീവമാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഇതിലേറെയും പാകിസ്ഥാന്‍ പൗരന്മാരാണ്. ഭീകരവാദികള്‍ക്ക് പ്രദേശവാസികളുടെ സഹായം ലഭിച്ചിരുന്നതായി സൂചനയുണ്ട്. 

Tags