കർണാടകയിൽ ആറ് മാവോയിസ്റ്റ് നേതാക്കൾ കീഴടങ്ങി
Jan 9, 2025, 14:35 IST
കർണാടക: കർണാടകയിൽ ആറ് മാവോയിസ്റ്റ് നേതാക്കൾ കീഴടങ്ങി. ചിക്കമംഗളൂരു എസ്പി വിക്രം ആംതെയുടെയും വെസ്റ്റേൺ സോൺ ഐജിപി അമിത് സിംഗിൻ്റെ മേൽനോട്ടത്തിലായിരുന്നു കീഴടങ്ങൽ. കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമുള്ള വ്യക്തികൾ ഉൾപ്പെടെ മോസ്റ്റ് വാണ്ടഡ് ആയിട്ടുള്ള മാവോയിസ്റ്റുകളാണ് ചിക്കമംഗളൂരു ജില്ലാ ഭരണകൂടത്തിന് മുന്നിൽ കീഴടങ്ങിയത്.
കീഴടങ്ങിയ ആറ് പേരിൽ നാല് പേർ കർണാടക സ്വദേശികളാണ്. മുണ്ടഗാരു ലത, സുന്ദരി, ജയണ്ണ, വനജാക്ഷി. മറ്റ് രണ്ട് പേർ, കേരളത്തിൽ നിന്നുള്ള ജിഷ, തമിഴ്‌നാട് സ്വദേശി കെ.വസന്ത് എന്നിവരാണ്. ലതയ്‌ക്കെതിരെ 85, സുന്ദരിക്കെതിരെ 71, ജയണ്ണയ്‌ക്കെതിരെ 50 എന്നിങ്ങനെ നിരവധി ക്രിമിനൽ കേസുകളാണ് നിലവിലുള്ളത്.