സോഷ്യൽ മീഡിയയിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശിക്ഷ കടുപ്പിക്കാനൊരുങ്ങി കർണാടക സർക്കാർ

karnataka
karnataka

കർണാടക: സോഷ്യൽ മീഡിയയിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശിക്ഷ കടുപ്പിക്കാനൊരുങ്ങി കർണാടക സർക്കാർ. ജയിൽ ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമാണമാണ് നടപ്പാക്കാൻ ഒരുങ്ങുന്നത്. നുണ പ്രചാരണത്തിന് 7 വർഷം തടവും 10 ലക്ഷം പിഴയുമാണ് ശിക്ഷയായി നൽകുക.

ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക കോടതികളും സജ്ജമാക്കും. സർക്കാരിന്റെ ഈ നീക്കത്തെ അനുകൂലിച്ചും എതിർത്തും വാദങ്ങൾ ഉയർന്നു കഴിഞ്ഞു. പിന്നാലെ ചർച്ച ചെയ്ത ശേഷമേ നിയമമാക്കൂ എന്ന് കർണാടക സർക്കാർ വ്യക്തമാക്കി.

tRootC1469263">

മിസ് ഇൻഫർമേഷൻ ആൻഡ് ഫേയ്ക് ന്യൂസ് ( പ്രൊഹിബിഷൻ) ബിൽ എന്നാണ് ബില്ലിന് പേര് നൽകിയിരിക്കുന്നത്. സോഷ്യൽ മീഡിയ വാർത്തകളിലെ വസ്തുതാവിരുദ്ധമായ കാര്യങ്ങളെ കണ്ടെത്താൻ കമ്മിറ്റിയെ ചുമതലപ്പെടുത്താനാണ് സർക്കാർ നീക്കം. ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു നീക്കം നടക്കുന്നത്.

Tags