ബിജെപി അദ്ധ്യക്ഷ സ്ഥാനത്ത് ജെപി നദ്ദ തുടരും

jp nadda

ദില്ലി: ബിജെപി അദ്ധ്യക്ഷ സ്ഥാനത്ത് ജെപി നദ്ദ തുടരും. തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളുടെ അവലോകന യോഗത്തിൽ ജെപി നദ്ദയേയും ഉൾപ്പെടുത്തി. ജനുവരി വരെ നദ്ദയ്ക്ക് കാലാവധി നീട്ടി നല്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ . 

അദ്ധ്യക്ഷ സ്ഥാനത്ത് നദ്ദയുടെ കാലാവധി ഇന്ന് അവസാനിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് നേതൃത്വവുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. ശിവരാജ് സിംഗ് ചൗഹാൻറെ പേരാണ് ആർഎസ്എസ് നിർദ്ദേശിച്ചതെന്ന റിപ്പോർട്ട് വന്നിരുന്നു. എന്നാൽ അദ്ധ്യക്ഷനെക്കുറിച്ച് എന്തെങ്കിലും അറിയിപ്പ് ബിജെപി ഇതുവരെ നല്കിയിട്ടില്ല.

Tags