എഐ യുഗത്തിലെത്തിയിട്ടും രാജ്യത്ത് ആള്‍ദൈവങ്ങള്‍ വളരുകയാണ്; ഹഥ്റാസ് ദുരന്തത്തിൽ പ്രതികരിച്ച് ജോണ്‍ ബ്രിട്ടാസ്

John Brittas MP

എഐ യുഗത്തിലെത്തിയിട്ടും രാജ്യത്ത് ആള്‍ദൈവങ്ങള്‍ വളരുകയാണെന്ന് രാജ്യസഭാ എംപി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. ഉത്തര്‍പ്രദേശിലെ ഹഥ്റാസിൽ ഭോലെ ബാബയുടെ മതപരമായ ചടങ്ങിനിടെ നിരവധിപ്പേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'സംഭവം നിര്‍ഭാഗ്യകരമാണ്. എഐ യുഗത്തിലെത്തിയിട്ടും ആള്‍ദൈവങ്ങള്‍ വളരുകയാണ്. രാജ്യത്തിന്റെ ശാസ്ത്രീയ അവബോധം ഇല്ലാതായി. ഈ സര്‍ക്കാരിനെയെ വിമര്‍ശിക്കാന്‍ കഴിയു. അവര്‍ രാജ്യത്തെ ശാസ്ത്രീയ ബോധം വളര്‍ത്താന്‍ ശ്രമിക്കണം. അതുണ്ടാവാത്തതാണ് സാധാരണക്കാര്‍ ഇത്തരം ആള്‍ദൈവങ്ങളെയും ബാബമാരെയും സമാധാനത്തിനും ശാന്തിക്കുമായി ആശ്രയിക്കുന്നതിന് പിന്നില്‍' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

Tags