ലോകകപ്പ് നേടി ഇന്ത്യന്‍ ടീമിന്റെ രാജകീയ വരവ് ; ഡല്‍ഹി വിമാനത്താവളത്തിലെത്തിയ താരങ്ങള്‍ക്ക് വന്‍ സ്വീകരണം

rohit sharma

ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീം നാട്ടിലേക്ക് തിരിച്ചെത്തി. ബാര്‍ബഡോസില്‍ നിന്നും ഡല്‍ഹി വിമാനത്താവളത്തിലെത്തിയ താരങ്ങള്‍ക്ക് വന്‍ സ്വീകരണം ഒരുക്കിയിരിക്കുകയാണ് ആരാധകര്‍. അതേസമയം താരങ്ങള്‍ ഇതുവരെ വിമാനത്താവളത്തിന് പുറത്തെത്തിയിട്ടില്ല.


ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബാര്‍ബഡോസില്‍ കുടുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബിസിസിഐയുടെ പ്രത്യേക വിമാനത്തിലാണ് നാട്ടിലെത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് വിമാനം ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. ഡല്‍ഹിയിലും മുംബൈയിലുമായി ഗംഭീരമായ ആഘോഷപരിപാടികളാണ് ബിസിസിഐ ഒരുക്കിയിരിക്കുന്നത്.
രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ഇന്ത്യന്‍ ടീം അം?ഗങ്ങള്‍ എത്തിച്ചേരും. പിന്നാലെ മുംബൈയിലേക്ക് താരങ്ങള്‍ പോകും. വൈകീട്ട് അഞ്ച് മണി മുതലാണ് ലോകചാമ്പ്യന്മാരുടെ ആഘോഷപരിപാടികള്‍. മുംബൈയിലെ മറൈന്‍ ഡ്രൈവ് മുതല്‍ വാങ്കഡെ സ്റ്റേഡിയം വരെ ഇന്ത്യന്‍ ടീമിന്റെ റോഡ്‌ഷോ നടത്താനാണ് പദ്ധതി. ആരാധകര്‍ക്ക് റോഡ്‌ഷോ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.

Tags