സൈനിക മേഖലയിൽ ഏറ്റവും കൂടുതൽ മുതൽമുടക്ക് നടത്തുന്ന ലോക രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി ഇന്ത്യ
ന്യൂഡല്‍ഹി: സൈനിക മേഖലയിൽ ഏറ്റവും കൂടുതൽ മുതൽമുടക്ക് നടത്തുന്ന ലോക രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനം. 2025ല്‍ ഇന്ത്യയുടെ സൈനിക ചെലവ് 9,210 കോടി ഡോളറിലെത്തിയതായും, മുന്‍വര്‍ഷത്തേക്കാള്‍ ഇത് 8.9 ശതമാനം വര്‍ധനയാണെന്നും സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആഗോള സൈനിക ചെലവിന്റെ 3.2 ശതമാനമാണ് ഇന്ത്യയുടെ വിഹിതം. യുഎസ്, ചൈന, റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങള്‍ക്കു പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.റിപ്പോര്‍ട്ട് പ്രകാരം 2025ല്‍ ലോകത്തെ മൊത്തം സൈനിക ചെലവ് 2.887 ലക്ഷംകോടി ഡോളറിലെത്തി. ആഗോള തലത്തില്‍ സൈനിക ചെലവ് തുടര്‍ച്ചയായി ഉയരുന്ന പതിനൊന്നാമത്തെ വര്‍ഷമാണിത്. യുഎസ്, ചൈന, റഷ്യ, ജര്‍മനി, ഇന്ത്യ എന്നിവ ചേര്‍ന്ന് ആഗോള സൈനിക ചെലവിന്റെ 58 ശതമാനവും വഹിക്കുന്നു. ഒന്നാം സ്ഥാനത്തുള്ള അമേരിക്കയുടെ പ്രതിരോധ ചെലവ് 95,400 കോടി ഡോളറും രണ്ടാമതുള്ള ചൈനയുടേത് 33,600 കോടി ഡോളറുമാണ്.
.jpg)

