ലോകത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ സംഭവിക്കുന്ന രാജ്യമായി ഇന്ത്യ; നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

suicide

ഇന്ന്  ലോകത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ സംഭവിക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. ഏപ്രിലില്‍ പുറത്തിറക്കിയ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം 2022ല്‍ 1.71 ലക്ഷം ആളുകളാണ് ഇന്ത്യയില്‍ ആത്മഹത്യ ചെയ്തത്. 1,00,000 ആളുകളില്‍ 12.4 എന്ന രീതിയില്‍ ആത്മഹത്യാ നിരക്ക് വര്‍ധിച്ചു. ഇന്ത്യയില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും വലിയ നിരക്കാണ് ഇത്. ലോകത്തിലെ ഏറ്റവും വലിയ ആത്മഹത്യാ നിരക്കാണ് ഇത്.

ഇന്ത്യയിൽ  ആത്മഹത്യാ തോത് വര്‍ധിക്കാന്‍ കാരണമാകുന്നത് ഡിപ്രെഷനാണെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത് . പ്രധാനമായും തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് വിഷാദം. ഡിപ്രെഷന്‍ എന്ന് ഇംഗ്ലീഷില്‍ പറയുന്നു. ഭക്ഷണരീതി, ഉറക്കം, വ്യക്തിത്വം, തൊഴില്‍, കുടുംബം, ലൈംഗികജീവിതം എന്നിവയെ വലിയ തോതില്‍ ബാധിക്കുമ്പോഴാണ് വിഷാദം രോഗമായി മാറുന്നത്. കിട്ടിക്കൊണ്ടിരിക്കുന്ന സ്‌നേഹം നഷ്ടപ്പെടുമ്പോള്‍, രോഗം പിടിപെടുമ്പോള്‍, ജോലി നഷ്ടപ്പെടുമ്പോള്‍, സാമ്പത്തിക പ്രശ്‌നങ്ങളില്‍പെട്ടുഴലുമ്പോള്‍, പ്രിയപ്പെട്ടവര്‍ മരണപ്പെടുമ്പോള്‍, പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍, ബാല്യകാലത്തു അനുഭവിക്കേണ്ടി വന്ന തിക്താനുഭവങ്ങള്‍, ബാല്യകാല മുതിര്‍ന്നവരില്‍ ലൈംഗിക ചൂഷണത്തിന് ഇരയായവര്‍, ബലാത്സംഗത്തിന് ഇരയായവര്‍, സ്ത്രീകളില്‍ പ്രസവാനന്തരം, ആര്‍ത്തവവിരാമം അഥവാ മെനോപോസ് തുടങ്ങിയ പല സാഹചര്യങ്ങളും ആളുകളെ വിഷാദരോഗികളാക്കി തീര്‍ക്കാറുണ്ട്.

Tags