'മൂന്ന് ദിവസത്തിനുള്ളില്‍ എന്നെ അറസ്റ്റ് ചെയ്യാനാണ് പ്ലാനെങ്കില്‍ ഞാന്‍ നാദിയയിലുണ്ട്, ഞാന്‍ സ്വന്തമായി കുട പിടിച്ചോളാം ; കേസില്‍ ട്രോളുമായി മഹുവ മൊയ്ത്ര

rekha

ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസ്. ഡല്‍ഹി പൊലീസാണ് വനിതാ കമ്മിഷന്‍ നല്‍കിയ പരാതിയില്‍ കേസെടുത്തത്.

വ്യാഴാഴ്ചയായിരുന്നു മഹുവയുടെ വിവാദ ട്വീറ്റ് ഉണ്ടായത്. ഹാഥ്‌റസ് ദുരന്തപ്രദേശം സന്ദര്‍ശിക്കാനായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ എത്തിയ ദൃശ്യങ്ങള്‍ പങ്കുവെച്ചായിരുന്നു മഹുവയുടെ വിമര്‍ശനം. വീഡിയോയില്‍ രേഖയ്ക്ക് അവരുടെ പിന്നില്‍ നില്‍ക്കുന്ന വ്യക്തി കുടപിടിച്ചുകൊടുക്കുന്നുണ്ടായിരുന്നു. ഇതിനെയടക്കമാണ് മഹുവ വിമര്‍ശിച്ചത്.
കേസെടുത്തതിന് പിന്നാലെ മഹുവ തന്നെ എക്‌സില്‍ മറുപടിയും നല്‍കി. 'മൂന്ന് ദിവസത്തിനുള്ളില്‍ എന്നെ അറസ്റ്റ് ചെയ്യാനാണ് പ്ലാനെങ്കില്‍ ഞാന്‍ നാദിയയിലുണ്ടെന്നും ഞാന്‍ സ്വന്തമായി കുട പിടിച്ചോളാ'മെന്നുമായിരുന്നു മഹുവയുടെ മറുപടി.

Tags