ദുരഭിമാനക്കൊല; യുവതിയുടെ പിതാവടക്കം നാലുപേര്‍ അറസ്റ്റില്‍

murder

വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷം ഗ്രേറ്റര്‍ നോയിഡയില്‍ ദുരഭിമാനക്കൊല. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാഴ്ച്ച മുമ്പ് ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം.

വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷമാണ് മകളുടെ ഭര്‍ത്താവിനെ പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്ന് കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
കുടുംബത്തിന്റെ സമ്മതമില്ലാതെയാണ് അഞ്ച് വര്‍ഷം മുമ്പ് യുവതി വീടുവിട്ടിറങ്ങി വിവാഹം കഴിച്ചത്. രണ്ടാഴ്ച്ച മുമ്പ് പെണ്‍കുട്ടിയുട പിതാവും അമ്മാവനും ചേര്‍ന്ന് മകളുടെ ഭര്‍ത്താവിനെ സൗഹൃദം നടിച്ച് മദ്യപിക്കാന്‍ ക്ഷണിച്ചു. തുടര്‍ന്ന് വാടക കൊലയാളികളുടെ സഹായത്താല്‍ യുവാവിനെ കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കരാര്‍ കൊലയാളികള്‍ക്ക് പണം നല്‍കാന്‍ കുടുംബം തങ്ങളുടെ സ്വര്‍ണ്ണം പണയം വെച്ചതായും പൊലീസ് അറിയിച്ചു.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ്, അമ്മാവന്‍, രണ്ട് കരാര്‍ തൊഴിലാളികള്‍ എന്നിവരടക്കം നാലു പേരെ അറസ്റ്റ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ട രണ്ട് പേര്‍ ഒളിവിലാണ്. ജൂണ്‍ 16ന് സുരാജ്പൂര്‍ പൊലീസ് ലൈനിന് സമീപത്തുവെച്ച് യുവാവിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം, ടവ്വല്‍, ഈ സമയത്ത് ഉപയോഗിച്ച കാര്‍, പണയം വെച്ച സ്വര്‍ണ്ണം എന്നിവ പൊലീസ് കണ്ടെടുത്തു. 

Tags