ഹേമന്ത് സോറന്‍ വീണ്ടും ജാർഖണ്ഡ് മുഖ്യമന്ത്രി? നിയമസഭാ കക്ഷി യോഗത്തില്‍ തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്

hemant soran

ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും അധികാരമേല്‍ക്കുമെന്ന് സൂചന. ഇന്ന് ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. ചെമ്പൈയ് സോറന്‍ സ്ഥാനം ഒഴിയും.കഴിഞ്ഞ ദിവസമാണ് ഹേമന്ത് സോറന്‍ ഇഡി കേസില്‍ ജാമ്യത്തിലിറങ്ങിയത്. ഒക്ടോബറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആണ് ജെഎംഎം നീക്കം.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ജാമ്യം ലഭിച്ചതോടെ വീണ്ടും മുഖ്യമന്ത്രിയാകാനുള്ള നീക്കത്തിലാണ് ഹേമന്ത് സോറൻ. ജൂൺ 28നാണ് ഹേമന്ത് സോറന് ജാമ്യം ലഭിച്ചത്. ഇതിനിടെ നിലവിലെ മുഖ്യമന്ത്രി ചമ്പൈ സോറന്റെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. ഹേമന്ത സോറൻ രാജിവച്ചതോടെ ബന്ധുവായ ചമ്പൈ സോറൻ മുഖ്യമന്ത്രിയാകുകയായിരുന്നു.

Tags