യുപിയില്‍ ശക്തമായ മഴ ; 17 പേര്‍ കൂടി മരിച്ചു

flood

ഉത്തര്‍പ്രദേശിലെ ശക്തമായ മഴയില്‍ പതിനേഴ് പേര്‍ കൂടി മരിച്ചു. ബല്‍റാംപൂര്‍, പിലിഭിത്, ശ്രാവസ്തി, കനൗജ്, പ്രയാഗ്‌രാജ്, കൗശാംബി, പ്രതാപ്ഗഢ് എന്നീ ജില്ലകളില്‍ ഇടിമിന്നലേറ്റും പാമ്പുകടിയേറ്റും മുങ്ങിയുമാണ് ആളുകള്‍ മരിച്ചത്. പതിനേഴ് മരണങ്ങളില്‍ പത്തും പ്രയാഗ്‌രാജ്, കൗശാമ്പി, പ്രതാപ്ഗഡ് എന്നിവിടങ്ങളില്‍ നിന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രളയബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ വിശകലനം ചെയ്യുകയും യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ചൊവ്വാഴ്ച പിലിഭിത്തില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ ഏഴുപേരെ ഇന്ത്യന്‍ വ്യോമസേന രക്ഷപ്പെടുത്തിയിരുന്നു.

പിലിഭിത്തിലെ വെള്ളപ്പൊക്കം അഞ്ച് താലൂക്കുകളിലായി 252 ഗ്രാമങ്ങളെ ബാധിച്ചതായി ദുരിതാശ്വാസ കമ്മീഷണര്‍ ജിഎസ് നവീന്‍ കുമാര്‍ അറിയിച്ചു. ഈ മേഖലയിലെ ജലനിരപ്പ് താഴ്ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ച്ചു.

Tags