ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ് ;140 വിമാനങ്ങൾ വൈകിയതായി റിപ്പോര്‍ട്ട്

fog
fog

ഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്. ഡല്‍ഹി വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയ കുറഞ്ഞ ദൃശ്യപരത വിമാന പ്രവര്‍ത്തനങ്ങളെ ബാധിച്ചു.  140 വിമാനങ്ങളെങ്കിലും വൈകിയതായാണ് റിപ്പോര്‍ട്ട്.ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (ഐജിഐ) വിമാനത്താവളത്തില്‍ രാവിലെ 8 മണിക്ക് ദൃശ്യപരത 50 മീറ്ററായിരുന്നു. അതേസമയം ഹിന്‍ഡണ്‍ വാണിജ്യ വിമാനത്താവളത്തില്‍ ശനിയാഴ്ച രാവിലെ ദൃശ്യപരത പൂജ്യമായി കുറഞ്ഞു

ഐജിഐ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന കുറഞ്ഞത് 125 വിമാനങ്ങളെങ്കിലും വൈകി. അതേസമയം രാവിലെ 8 മണിക്ക് ഏഴ് വിമാനങ്ങള്‍ റദ്ദാക്കിയതായി ഫ്‌ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്‌ലൈറ്റ്‌റാഡാര്‍ 24 പറയുന്നു.

കൂടാതെ, ഫ്‌ലൈറ്റ്‌റാഡാര്‍ 24 പ്രകാരം ഡല്‍ഹിയില്‍ എത്തുന്ന 21 വിമാനങ്ങള്‍ വൈകി, ഏഴ് വിമാനങ്ങള്‍ റദ്ദാക്കി.
 

Tags