'ഹൃദയംഗമമായ അഭിനന്ദനങ്ങള്‍'; ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

rahul gandhi

ലേബര്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സമത്വത്തോടെയുള്ള സാമ്പത്തിക വളര്‍ച്ച, ശക്തമായ സാമൂഹിക സേവനങ്ങളിലൂടെ എല്ലാവര്‍ക്കും മികച്ച അവസരങ്ങള്‍, സാമൂഹ്യ ശാക്തീകരണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയ തിരഞ്ഞെടുപ്പ് പ്രചാരണം യുകെയിലെ ജനങ്ങള്‍ക്ക് മുതല്‍ക്കൂട്ടായെന്ന് കെയര്‍ സ്റ്റാര്‍മറിന് അയച്ച കത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

'നിങ്ങളുടെ തിരഞ്ഞെടുപ്പ് വിജയത്തിന് ഞാന്‍ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു, ലേബര്‍ പാര്‍ട്ടിക്കും നിങ്ങള്‍ക്കുമുള്ള സുപ്രധാന നേട്ടമാണിത്. നിങ്ങളെയും യുകെയിലെ ജനങ്ങളെയും ഞാന്‍ അഭിനന്ദിക്കുന്നു. നിങ്ങളുടെ വിജയം ജനങ്ങളെ ഒന്നാമതെത്തിക്കുന്ന ഒരു രാഷ്ട്രീയത്തിന്റെ ശക്തിയുടെ തെളിവാണ്'', അദ്ദേഹം പറഞ്ഞു. സ്റ്റാര്‍മറിന് എല്ലാ ആശംസകളും നേര്‍ന്ന രാഹുല്‍ ഗാന്ധി, സമീപഭാവിയില്‍ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.

Tags