ഹാഥ്‌റസ് ദുരന്തം; ആള്‍ദൈവം ഭോലെ ബാബയ്‌ക്കെതിരെ നടപടിക്കൊരുങ്ങി പൊലീസ്

bhole baba

ഹാഥ്‌റസ് ദുരന്തത്തില്‍ ആള്‍ ദൈവം ഭോലെ ബാബയ്‌ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങി പൊലീസ്.ഭോലെ ബാബയുടെ സംഘടനയ്ക്ക് നിരവധി രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ധനസഹായം ലഭിച്ചതായി പോലീസ് കണ്ടെത്തി.സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ എന്നത് പരിശോധിച്ചു വരികയാണ് പോലീസ്.

കേസില്‍ അറസ്റ്റിലായ സത്സംഗ് സംഘാടകന്‍ ദേവ് പ്രകാശ് മധുക്കറിന്റെ സാമ്പത്തിക, കോള്‍ റെക്കോര്‍ഡുകള്‍ എന്നിവ പൊലീസ് പരിശോധിക്കുന്നുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസിന്റെ നീക്കം. അപകടത്തിന്‍ മേലുള്ള അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്നാണ് സമാജ് വാദിയും കോണ്‍ഗ്രസും ആരോപിക്കുന്നത്.

എന്നാല്‍ ആള്‍ ദൈവം ഭോലേ ബാബ ഇപ്പോഴും ഒളിവിലാണ്.അപകടത്തിന് പിന്നില്‍ സാമൂഹ്യവിരുദ്ധരെന്നും താന്‍ വേദി വിട്ടതിനുശേഷം ആണ് അപകടം ഉണ്ടായതെന്നാണ് ബാബയുടെ വിശദീകരണം

Tags