ഹഥ്‌റാസ് ദുരന്തം ; 'ഭോലെ ബാബ' ഒളിവില്‍

bhole baba

ഹഥ്‌റാസ് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 122 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന സൂചന. ആശുപത്രികളില്‍ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും മരണസംഖ്യ ഉയരാന്‍ കാരണമായതായി മരിച്ചവരുടെ ബന്ധുക്കള്‍ പറഞ്ഞു.

ദുരന്തത്തിന് കാരണമായ 'സത്സംഗ്' സംഘടിപ്പിച്ച സ്വയംപ്രഖ്യാപിത ആള്‍ദൈവം 'ഭോലെ ബാബ' അഥവാ നാരായണ്‍ സാകര്‍ ഹരി ഒളിവിലാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പൊലീസ് ഇദ്ദേഹത്തെ കാണാനായി മെയിന്‍പുരിയിലെ ആശ്രമത്തിലേക്ക് ചെന്നെങ്കിലും അവിടെ ഉണ്ടായില്ല. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
തിരക്കില്‍പ്പെട്ടവരെ കൊണ്ടുവന്ന ആശുപത്രികളില്‍ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Tags