ഹാഥ്‌റാസില്‍ നൂറ് കണക്കിന് പേരുടെ മരണത്തിനിടയാക്കിയ അപകടം; സംഭവം താന്‍ പോയതിന് ശേഷമെന്ന് ആള്‍ദൈവം ഭോലെ ബാബ

bhole baba

ഹാഥ്‌റാസില്‍ നൂറ് കണക്കിന് പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്നത് താന്‍ പോയതിന് ശേഷമെന്ന് ആള്‍ദൈവം ഭോലെ ബാബ. സാമൂഹിക വിരുദ്ധരാണ് അപകടത്തിന് കാരണമെന്നും ഭോലെ ബാബ പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇയാളുടെ പ്രതികരണം. മരണത്തില്‍ അപലപിച്ച ബാബ എന്നാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറായില്ല.

മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പരിക്കേറ്റവ!ര്‍ ഉടന്‍ സുഖം പ്രാപിക്കാന്‍ വേണ്ടി പ്രാ!ര്‍ത്ഥിക്കുന്നുവെന്നും ബാബ പ്രസ്താവനയില്‍ പറഞ്ഞു. 22 പേരാണ് ഹാഥ്‌റസില്‍ കൊല്ലപ്പെട്ടത്. ആള്‍ദൈവം യാത്ര ചെയ്ത കാര്‍ നീങ്ങിയപ്പോഴുണ്ടായ പൊടിപടലം ശേഖരിക്കാന്‍ ജനങ്ങള്‍ തിക്കും തിരക്കും കൂട്ടിയതാണ് അപകടത്തിന് പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ട്.
അലിഗഢില്‍ എല്ലാ ചൊവ്വാഴ്ചയും ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഭോലെ ബാബയുടെ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെന്നാണ് വിവരം. ഈ പരിപാടികളില്‍ പ്രതേക പ്രാര്‍ത്ഥനകളും ഭക്ഷണ വിതരണവും ഉണ്ടാകാറുണ്ട്. 

Tags