ഗുജറാത്തിൽ വീണ്ടും ഭൂചലനം
Dec 29, 2024, 19:10 IST
അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് ജില്ലയിൽ ഇന്ന് രാവിലെ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ച് അറിയിച്ചു. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
ഭൂചലനത്തിന്റ പ്രഭവകേന്ദ്രം ഭചൗവിൽ നിന്ന് 18 കിലോമീറ്റർ വടക്ക്-വടക്ക് കിഴക്കാണെന്ന് ഗാന്ധിനഗർ ആസ്ഥാനമായുള്ള ഐ.എസ്.ആർ അറിയിച്ചു. ജില്ലയിൽ ഈ മാസം മൂന്നിൽ കൂടുതൽ തീവ്രത രേഖപ്പെടുത്തുന്ന മൂന്നാമത്തെ ഭൂകമ്പമാണിത്. ഡിസംബർ 23 ന് കച്ചിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഡിസംബർ ഏഴിന് 3.2 തീവ്രത രേഖപ്പെടുത്തിയ ചലനം ഉണ്ടായതായി ഐ.എസ്.ആർ.ഒ അറിയിച്ചു.