തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് മരണം

fire
വിരുദുനഗര്‍ ജില്ലയിലെ ബന്ധുവാര്‍പെട്ടിയില്‍ പ്രവര്‍ത്തിക്കുന്ന പടക്ക

തമിഴ്‌നാട് ബന്ധുവാര്‍പെട്ടിയിലെ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ നാല് മരണം. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പൊട്ടിത്തെറിയില്‍ മൂന്ന് കെട്ടിടങ്ങള്‍ പൂര്‍ണമായി തകര്‍ന്നു.

വിരുദുനഗര്‍ ജില്ലയിലെ ബന്ധുവാര്‍പെട്ടിയില്‍ പ്രവര്‍ത്തിക്കുന്ന പടക്ക നിര്‍മാണശാലയില്‍ രാവിലെ എട്ട് മണിയോടെയാണ് പൊട്ടിത്തെറി ഉണ്ടായത്. തൊഴിലാളികള്‍ വെടിമരുന്ന് നിറയ്ക്കുന്ന പ്രവൃത്തിയിലായിരുന്നു. മൂന്ന് കെട്ടിടങ്ങളിലായി 10ലധികം തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ആദ്യ കെട്ടിടത്തില്‍ പൊട്ടിത്തെറി ഉണ്ടായപ്പോള്‍ തന്നെ മറ്റുള്ളവര്‍ പുറത്തേക്ക് ഓടിമാറി.

ബന്ധുവാര്‍പെട്ടി സ്വദേശികളായ മാരിസ്വാമി, രാജ്കുമാര്‍, മോഹന്‍, ശെല്‍വകുമാര്‍ എന്നിവരാണ് മരിച്ചത്. ഗുരു തരമായി പരുക്കേറ്റ രണ്ട് പേരെ സമീപവാസികള്‍ എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

Tags