മോമോസിൽ നിന്ന് ഭക്ഷ്യവിഷബാധ; ഒരു മരണം , 20 പേർ ആശുപത്രിയിൽ
Oct 28, 2024, 22:17 IST
ഹൈദരാബാദ് : ഹൈദരാബാദിൽ മോമോസിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ചു. 20 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ബഞ്ചാര ഹിൽസിലെ നന്ദി നഗർ പ്രദേശത്തെ ഹോട്ടലിൽ നിന്ന് മോമോസ് കഴിച്ചവർക്കാണ് ഭക്ഷ്യവിഷ ബാധയുടെ ലക്ഷണങ്ങൾ അനുഭവപ്പെട്ടത്.
ഹൈദരാബാദ് സിങ്കാദികുണ്ട സ്വദേശിനിയാണ് കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചത്. ചർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭക്ഷണത്തിന്റെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.