അസമിലെ വെള്ളപ്പൊക്കം ; 3 കുട്ടികളടക്കം 8 പേര്‍ കൂടി മരണമടഞ്ഞു

assam

അസമിലെ പ്രളയത്തില്‍ ഇന്നലെ 3 കുട്ടികളടക്കം 8 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായി. സംസ്ഥാനത്താകെ 98 ഓളം ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. 

68000ത്തോളം ഹെക്ടര്‍ കൃഷി നശിച്ചെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന അറിയിച്ചു.

പ്രളയത്തില്‍ വീട് നഷ്ടമായവര്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജനയിലുള്‍പ്പെടുത്തി പുതിയ വീടുകള്‍ നല്‍കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ പ്രഖ്യാപിച്ചു. കാംരൂപ് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Tags