ഹിമാചലിലെ പ്രളയം ; 10 പേർ മരിച്ചു, 34 പേരെ കാണാതായി


ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മേഘസ്ഫോടനത്തിലും 10 പേർ മരിക്കുകയും 34 പേരെ കാണാതായെന്നും അറിയിച്ച് അധികൃതർ. കൂടാതെ നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് മേഖലയിലുടനീളം വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ മാത്രം 11 തവണ മേഘസ്ഫോടനങ്ങളും , മിന്നൽ വെള്ളപ്പൊക്കവും, മണ്ണിടിച്ചിലിനും ഉണ്ടായി.
tRootC1469263">അവയിൽ ഭൂരിഭാഗം അപകടവും നടന്നത് മാണ്ഡി ജില്ലയിലാണ്. തിങ്കളാഴ്ച വൈകുന്നേരം മുതൽ മാണ്ഡിയിൽ മാത്രം 253.8 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. അതേസമയം ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പട്ടണങ്ങളായ ഗോഹർ, കർസോഗ്, തുനാഗ് എന്നിവിടങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും രണ്ട് ടീമുകളെ വീതം വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ 32 മണിക്കൂറിനുള്ളിൽ മാണ്ഡിയിൽ നിന്ന് മാത്രം 316 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
