ഇരട്ടക്കുട്ടികളായ നവജാത ശിശുക്കളെ കൊലപ്പെടുത്തി പിതാവ്

twins baby

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഇരട്ടക്കുട്ടികളായ നവജാത ശിശുക്കളെ പിതാവ് കൊലപ്പെടുത്തി . ചായ്‌ജ്‌ല കയാനി ഗ്രാമത്തിലെ യുവാവിന്റെ വീട്ടിൽ നിന്നാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസിന്റെ ചോദ്യങ്ങളോട് പ്രതികരിക്കാതിരുന്ന യുവാവിനെ അറസ്റ്റ് ചെയ്‌ത്‌ ചോദ്യം ചെയ്തപ്പോഴാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്തുവന്നത്.

ചജ്ജ്‌ല കെയാനി ഗ്രാമത്തിലെ മുഹമ്മദ് ഖുർഷിദിൻ്റെ വീട്ടിൽ രണ്ട് നവജാത ശിശുക്കളുടെ മൃതദേഹങ്ങൾ കിടക്കുന്നതായി വിവരം ലഭിച്ച ഉടൻ തന്നെ ഒരു സംഘത്തെ ഗ്രാമത്തിലേക്ക് പൊലീസ് അയക്കുകയായിരുന്നു. കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പൊലീസ് അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടത്തി വിശദമായ റിപ്പോർട്ട് നൽകാൻ ഡോക്ടർമാരുടെ ബോർഡും രൂപീകരിച്ചിട്ടുണ്ട്.

Tags