ഛത്തിസ്ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്തുക്കൾ കണ്ടെത്തി
Jan 23, 2025, 15:10 IST


ബീജാപുർ: ഛത്തിസ്ഗഢിലെ ബീജാപുരിൽ വിവിധ സ്ഥലങ്ങളിൽ മാവോവാവാദികൾ സ്ഥാപിച്ച എട്ട് സ്ഫോടക വസ്തുക്കൾ സുരക്ഷസേന നിർവീര്യമാക്കി. ഗംഗളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽനിന്നാണ് അഞ്ച് കിലോ വീതം ഭാരമുള്ള സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്.
സ്റ്റീൽ ബോക്സിൽ നിറച്ച് കുഴിച്ചിട്ട നിലയിലായിരുന്നു ഇവ. തിരച്ചിൽ നടത്തുന്ന സുരക്ഷാസേനയെ ലക്ഷ്യമിട്ടാണ് ഇവ സ്ഥാപിച്ചിരുന്നത്. ജില്ല റിസർവ് ഗാർഡ് (ഡി.ആർ.ജി), സി.ആർ.പി.എഫ്, കോബ്ര യൂനിറ്റ്, ബോംബ് സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.