യുജിസി നെറ്റ് പരീക്ഷ ജൂൺ 25 മുതൽ 29 വരെ

ugc net
ugc net
യുജിസി നെറ്റ് ജൂൺ 2025 പരീക്ഷാ ഷെഡ്യൂൾ പുറത്തിറക്കി നാഷണൽ ടെസ്റ്റിങ് ഏജൻസി. ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.in വഴി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് പരീക്ഷാ ടൈംടേബിൾ പരിശോധിക്കാം.
യുജിസി നെറ്റ് പരീക്ഷ ജൂൺ 25 ന് തുടങ്ങി ജൂൺ 29ന് അവസാനിക്കും. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുക. ആദ്യ ഷിഫ്റ്റ് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചകഴിഞ്ഞ് 3 മുതൽ വൈകുന്നേരം 6 വരെയുമാണ്.
tRootC1469263">
രണ്ട് വിഭാഗങ്ങൾ പരീക്ഷാ പേപ്പറിൽ ഉണ്ടാകും. രണ്ടിലും ഒബ്ജക്റ്റീവ്-ടൈപ്പ്, മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉണ്ടാകും. പേപ്പറുകൾക്കിടയിൽ ഇടവേള ഇല്ല. ആദ്യത്തെ പേപ്പറിൽ 100 മാർക്കിന്റെ ചോദ്യങ്ങളും രണ്ടാമത്തെ പേപ്പറിൽ 200 മാർക്കിന്റെ ചോദ്യങ്ങളും അടങ്ങിയിട്ടുണ്ടാകും. ഭാഷാ പേപ്പറുകൾ ഒഴികെ, ചോദ്യപേപ്പറിന്റെ മാധ്യമം ഇംഗ്ലീഷും ഹിന്ദിയും മാത്രമായിരിക്കും. അപേക്ഷാ ഫോമിൽ നൽകിയിരിക്കുന്ന ഓപ്ഷൻ അനുസരിച്ച് വിദ്യാർഥികൾ ഉത്തരം നൽകേണ്ടതുണ്ട്.
പരീക്ഷാ ഷെഡ്യൂൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം:
    ugcnet.nta.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
    ഹോം പേജിൽ ലഭ്യമായ UGC NET ജൂൺ 2025 പരീക്ഷാ ഷെഡ്യൂൾ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
    പരീക്ഷാ തീയതികൾ പരിശോധിക്കാൻ കഴിയുന്ന ഒരു പുതിയ PDF ഫയൽ തുറക്കും.
    ഫയൽ ഡൗൺലോഡ് ചെയ്ത് കൂടുതൽ ആവശ്യങ്ങൾക്കായി അതിന്റെ ഹാർഡ് കോപ്പി സൂക്ഷിക്കുക.
പരീക്ഷാ കേന്ദ്രം ഏത് നഗരത്തിലാണെന്ന് അറിയിച്ച് കൊണ്ടുള്ള എക്‌സാം ഇന്റിമേഷൻ സ്ലിപ്പ് പരീക്ഷയ്ക്ക് 10 ദിവസം മുമ്പ് UGC NET വെബ്സൈറ്റിൽ പ്രദർശിപ്പിക്കും

Tags