ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ പരീക്ഷ പൂര്‍ണമായും റദ്ദാക്കാനാകില്ല; നീറ്റ് വിവാദത്തില്‍ എന്‍ടിഎയുടെ സത്യവാങ്മൂലം

kannur vc placement  supreme court

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സത്യവാങ്മൂലവുമായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി. പട്‌നയിലും ഗോധ്രയിലും മാത്രമാണ് ക്രമക്കേട് നടന്നതെന്നും ഒറ്റപ്പെട്ട പ്രശ്‌നങ്ങളുടെ പേരില്‍ പരീക്ഷ പൂര്‍ണമായും റദ്ദാക്കാനാകില്ലെന്നുമാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ഗോദ്രയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് തുഷാര്‍ ഭട്ടി സഹായത്തോടെയാണ് ക്രമക്കേട് നടന്നത്. 

രാജ്യത്ത് മറ്റിടങ്ങളില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ആള്‍മാറാട്ടങ്ങളെക്കുറിച്ചാണ്. സുതാര്യത ഉറപ്പാക്കി തന്നെയാണ് പരീക്ഷ നടത്തിയിട്ടുള്ളത്. സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തുകയാണെന്നും എന്‍ടിഎ അറിയിച്ചു. ജനുവരി എട്ടിന് നീറ്റുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രിംകോടതി ഒരുമിച്ചു പരിഗണിക്കുന്ന സാഹചര്യത്തിലാണ് എന്‍ടിഎ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്

പരീക്ഷ റദ്ദാക്കില്ലെന്ന നിലപാട് തന്നെയാണ് ഇന്നലെ കേന്ദ്രസര്‍ക്കാരും സുപ്രിംകോടതിയെ അറിയിച്ചത്. നീറ്റ് പരീക്ഷ റദ്ദാക്കുന്നത് യുക്തിസഹമല്ലെന്ന്, നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രം അറിയിച്ചു. പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് പേരെ ബാധിക്കുമെന്നും, ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

Tags