കൊച്ചുമകനെ മർദിച്ചു; മുൻ സൈനികനായ മുത്തച്ഛൻ മകനെയും ഭാര്യയെയെയും വെടിവെച്ചു

gun

നാഗ്‌പൂർ : കൊച്ചുമകനെ മർദിച്ചെന്നാരോപിച്ച് മുൻ സൈനികനായ മുത്തച്ഛൻ മകനെയും ഭാര്യയെയെയും വെടിവെച്ചു.തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. മഹാരാഷ്ട്രയിലെ നാഗ്‌പൂരിലാണ് സംഭവം. 68 വയസുള്ള മുൻ സിപിആർഎഫ് ജവാവാനാണ് മകനെയും മകന്റെ ഭാര്യയെയും ലൈസൻസുള്ള തോക്കുപയോഗിച്ച് വെടിവെച്ചത്. 


സൈനിക ജോലിയിൽ നിന്നും വിരമിച്ച ശേഷം ഇയാൾ ഒരു ബാങ്കിലെ സെക്യൂരിറ്റിയായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് 4 വയസുള്ള കൊച്ചുമകനെ മകനും ഭാര്യയും മർദിച്ചതായി ആരോപിക്കുകയും  നീണ്ട വാക്കുതർക്കത്തിനൊടുവിൽ ഇരുവർക്കുമെതിരെ വെടിയുതിർക്കുകയും ചെയ്‌തത്‌.

അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും യുവാവിനെയും യുവതിയെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.കൊലപാതകശ്രമം, ആയുധ നിയമ ലംഘനം എന്നീ കുറ്റങ്ങൾ ചുമത്തി പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags