കുല്‍ഗാമിലെ ഏറ്റുമുട്ടല്‍, ഭീകരര്‍ താമസിച്ചിരുന്നത് ജനവാസ കേന്ദ്രത്തിലെ ഒളിസങ്കേതത്തില്‍

bunker

ജമ്മുകാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ശനിയാഴ്ച്ച സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരും താമസിച്ചിരുന്നത് ചിന്നിഗം ഫ്രീസാലിലെ ഒളിസങ്കേതത്തിലെന്ന് റിപ്പോര്‍ട്ട്. ഒളി സങ്കേതത്തില്‍ താമസിച്ച ഭീകരര്‍ അവിടെ ബങ്കര്‍ നിര്‍മ്മിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. 

ഭീകരര്‍ക്ക് അഭയം നല്‍കിയതില്‍ പ്രാദേശിക വാസികള്‍ക്ക് പങ്കുണ്ടോ എന്ന അന്വേഷണത്തിലാണ് സൈന്യം.

സൈന്യം ഭീകരര്‍ താമസിച്ചിരുന്ന സ്ഥലത്ത് എത്തുന്നതും തിരച്ചില്‍ നടത്തുന്നതുമായ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നേരത്തെ ഭീകരര്‍ക്കായി നടത്തിയ ഓപ്പറേഷനില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ വീര മൃതു വരിച്ചിരുന്നു. ദക്ഷിണ കാശ്മീരിലെ കുല്‍ഗാമില്‍ നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ആറ് ഹിസബുള്‍ ഭീകരരെ വധിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

കുല്‍ഗാമിലെ മദര്‍ഗാമില്‍ നടന്ന ആദ്യ ഏറ്റുമുട്ടലിലാണ് ആദ്യ സൈനികന് ജീവന്‍ നഷ്ടമായത്. കുല്‍ഗാമിലെ തന്നെ ചിനിഗാമില്‍ നടന്ന നാല് ഭീകരരെ കൊലപ്പെടുത്തിയ ഓപ്പറേഷനില്‍ മറ്റൊരു സൈനികന് കൂടി ജീവന്‍ നഷ്ടപ്പെട്ടു. പര്‍ദീപ് കുമാര്‍, പ്രവീണ്‍ ജഞ്ജാല്‍ പ്രഭാകര്‍ എന്നീ സൈനികരാണ് വീരമൃതു വരിച്ചത്. യാവര്‍ ബഷീര്‍ ദാര്‍, സാഹിദ് അഹമ്മദ് ദര്‍, തൗഹീദ് അഹമ്മദ് റാഥര്‍, ഷക്കീല്‍ അഹമ്മദ് വാനി എന്നിവരാണ് ചിനിഗാമില്‍ കൊല്ലപ്പെട്ട നാല് ഭീകരര്‍. ഫൈസല്‍, ആദില്‍ എന്നീ രണ്ട് പേരുള്ള ഭീകരരാണ് മദര്‍ഗാമില്‍ കൊല്ലപ്പെട്ട രണ്ട് ഭീകരര്‍.

Tags