റെയില്‍വേ ട്രാക്കില്‍ ഇയര്‍ ഫോണ്‍ വീണു; തിരയാനിറങ്ങിയ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

death
death

നന്ദനത്തെ ഗവ. ആര്‍ട്‌സ് കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ രാജഗോപാല്‍ (19) ആണ് മരിച്ചത്.

ബ്ലൂടൂത്ത് ഇയര്‍ ഫോണ്‍ റെയില്‍വേ ട്രാക്കില്‍ വീണുപോയതിന് പിന്നാലെ തിരയാനിറങ്ങിയ വിദ്യാര്‍ത്ഥി ട്രെയിനിടിച്ച് മരിച്ചു. കോടമ്പാക്കം റെയില്‍വെ സ്റ്റേഷന് സമീപത്തായിരുന്നു അപകടമുണ്ടായത്. നന്ദനത്തെ ഗവ. ആര്‍ട്‌സ് കോളേജില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ രാജഗോപാല്‍ (19) ആണ് മരിച്ചത്. കോളേജ് പഠനത്തിനൊപ്പം കാറ്ററിങ് ജോലി ചെയ്തിരുന്ന രാജഗോപാല്‍ വെള്ളിയാഴ്ച ക്ലാസ് കഴിഞ്ഞ് ജോലിക്ക് പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടയില്‍ യുവാവിന്റെ ബ്ലൂടൂത്ത് ഇയര്‍ ഫോണ്‍ ട്രാക്കില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് കോടമ്പാക്കം സ്റ്റേഷനില്‍ ഇറങ്ങിയ യുവാവ് ട്രാക്കിലൂടെ നടന്ന് ഇയര്‍ ഫോണ്‍ തിരഞ്ഞു. ഇതിനിടെ താംബരത്ത് നിന്ന് വരികയായിരുന്ന സബര്‍ബന്‍ ട്രെയിന്‍ യുവാവിനെ ഇടിച്ചിട്ടു. ഉടന്‍ തന്നെ റെയില്‍വെ പൊലീസെത്തി യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Tags